ബ്ലോഗ് സഹായി
Friday, 25 April 2008
നിങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും
കേരള ബ്ലോഗ് അക്കാദമി മലയാളം ബ്ലോഗ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്ലോഗ് ശില്‍പ്പശാലകള്‍ക്കുപുറമേ പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ ഉന്നയിക്കാനും,പരിഹാരം തേടാനുമുള്ള ഒരു പൊതു സ്ഥലവും,വേദിയുമാണ് ഈ ബ്ലോഗ് സഹായി.ബ്ലോഗിങ്ങിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാന്‍ ആഗ്രഹിക്കുന്നവര്‍,എന്തെങ്കിലും വിഷമതകള്‍ നേരിടുന്നവര്‍ അത് കമന്റായി ഇവിടെ എഴുതുക.ഈ-മെയില്‍ വിലാസംകൂടി കമന്റില്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. ബൂലോകത്തെ സുമനസ്സുകളാരെങ്കിലും നിങ്ങളുടെ സംശയങ്ങള്‍ക്കു ഇവിടെ മറുപടി നല്‍കുന്നതാണ്.
Labels:
blog help,
kerala blog academy,
malayalam blog help
Subscribe to:
Posts (Atom)
മലയാളം ബ്ലോഗ് ലഘുലേഖ
About Me
- Blog Academy
- കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.ബൂലോകത്തെ ജന സാന്ദ്രത വര്‍ദ്ദിപ്പിച്ച് ബൂലോകം ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് പ്രവര്‍ത്തനം.മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും. ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും,നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.